ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ വര്‍ധിച്ചതായി കണക്കുകള്‍

ന്യൂയോര്‍ക്ക്/ന്യൂഡല്‍ഹി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ഭീമന്‍ ഫെയ്‌സ്ബുക്കിന് ഇന്ത്യയില്‍ ഉപയോക്താക്കള്‍ വര്‍ധിച്ചതായി കണക്കുകള്‍. ഇതോടെ രാജ്യത്തെ ആകെ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം 125 ബില്ല്യണ്‍ ആയി ഉയര്‍ന്നതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ആറുമാസത്തിനിടെ ഇന്ത്യയില്‍ 13 മില്ല്യണ്‍ പുതിയ ഉപയോക്താക്കളാണ് ഫെയ്‌സ്ബുക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത്.

കഴിഞ്ഞ ഡിസംബറില്‍ 112 മില്ല്യണ്‍ ആള്‍ക്കാരായിരുന്നു ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളായി ഉണ്ടായിരുന്നത്. ആഗോളതലത്തില്‍ 1.44 മില്ല്യണ്‍ ആളുകളാണ് ഓരോമാസവും ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

കമ്പനിയുടെ ആസ്ഥാനമായ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുളളതെന്നും ഫെയ്‌സ്ബുക്ക് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളെ വര്‍ധിപ്പിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്നും ഫെയ്‌സ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.

Top