ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് ഒരു ചൈനിസ് ഫോണും കൂടി; ഫീകോം പാഷന്‍ പി660

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് ഒരു ചൈനീസ് ഫോണും കൂടി എത്തുന്നു. ഫീകോം എന്ന ചൈനീസ് സ്മാര്‍ട്ട്‌ഫേണാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ആമസോണ്‍ വഴി ഫീകോമിന്റെ പാഷന്‍ 660 എന്ന ഫോണ്‍ ജൂണ്‍ 9 ന് ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

പാഷന്‍ പി660ന് അഞ്ച് ഇഞ്ച് ഫുള്‍ എച്ച്.ഡി 1080 പി എല്‍സിഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 441 പിപിഐ ഡെന്‍സിറ്റിയാണ് ഫോണിനുള്ളത്. 13 എംപി റെയര്‍ ക്യാമറ, ഒപ്പം എല്‍ഇഡി ഫ്‌ലാഷോടെ 5 എംപി മുന്‍ ക്യാമറയും ഉണ്ട്. 64 ബിറ്റ് സ്‌നാപ് ഡ്രാഗണ്‍ പ്രോസ്സര്‍ പ്രവര്‍ത്തനത്തിന് ശക്തി നല്‍കുമ്പോള്‍ 2ജിബിയാണ് റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഈ ഫോണിനുള്ളത്.

ഇന്ന് ഇന്ത്യയില്‍ ലഭിക്കുന്ന ഏറ്റവും ഭാരം കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ എന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. 110 ഗ്രാം ആണ് ഇതിന്റെ ഭാരം. 4 ജി സപ്പോര്‍ട്ടുള്ള ഫോണ്‍, 2,300 എംഎഎച്ചാണ് ബാറ്ററി ശേഷി വാഗ്ദാനം ചെയ്യുന്നത്. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം. വില 10,999 രൂപ.

അതിനിടെ ഇന്ത്യന്‍ സര്‍ക്കാറിന്റെ മേയ്ക്കിംങ് ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ തന്നെ പ്ലാന്റ് നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെന്നും ഫീകോം ഗ്ലോബല്‍ ഹെഡ് ജെഫ്രിഫാന്‍ ഡല്‍ഹിയില്‍ അറിയിച്ചു. ഇതോടൊപ്പം വില്‍പ്പനയില്‍ ഇന്ത്യന്‍ കമ്പനികളുമായി പങ്കാളിത്തം ഉണ്ടാക്കുമെന്നും ഫീകോം അറിയിച്ചു.

Top