ഷവോമിക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ തരംഗമാകാന്‍ വണ്‍ പ്ലസ് വണ്‍ എത്തുന്നു. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികളെ വെല്ലുവിളിച്ചാണ് ചൈനീസ് കമ്പനിയായ വണ്‍ പ്ലസ് വണ്‍ ഇന്ത്യന്‍ വിപണി പിടിക്കാനെത്തുന്നത്.
16ജിബി സില്‍ക്ക് വൈറ്റ് വേരിയന്റിന് ഇന്ത്യന്‍ വിപണിയില്‍ 18,999 രൂപയാണ് വില. ഇതേ ഫോണിന്റെ തന്നെ 64 ജിബി ഗ്രേ വേരിയന്റിന് ഏകദേശം 22000 രൂപയാണ് വിലയിട്ടിരിക്കുന്നത്. പ്രമുഖ ഇകൊമേഴ്‌സ് സൈറ്റായ ആമസോണ്‍ വഴിയാണ് വില്പന.
5.5 ഇഞ്ച് ഫുള്‍എച്ച്.ഡി ഡിസ്പ്‌ളേയ്ക്ക് എല്‍.ടി.പി.എസ് സാങ്കേതിക വിദ്യയോട് കൂടിയ ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവുമുണ്ട്. ആന്‍ഡ്രോയ്ഡ് 4.4 ന്റെ കസ്റ്റമൈസ്ഡ് പതിപ്പായ സിയാനോജെന്‍ 11എസിലാണ് ഇതിന്റെ പ്രവര്‍ത്തനം. 2.5 ജിഗാഹെര്‍ട്‌സ് ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസ്സറാണ് ഫോണിന് കരുത്തുപകരുന്നത്. 3 ജിബി റാമും വണ്‍പ്ലസ് തങ്ങളുടെ ഫോണിന് നല്‍കിയിട്ടുണ്ട്. 13 മെഗാപിക്‌സലിലുള്ള രണ്ടാം തലമുറ കാമറയാണ് ഫോണിന്റെ മറ്റൊരാകര്‍ഷണം.
രണ്ട് എല്‍.ഇ.ഡി ഫഌഷും ഇതിലുണ്ട്. 5 മെഗാപിക്‌സലാണ് വണ്‍പ്ലസിന്റെ മുന്‍ കാമറ. ഈ ഫോണിന്റെ ഭാരം 190 ഗ്രാമാണ്. 4ജി, വൈഫൈ, ബ്ലൂടൂത്ത് തുടങ്ങിയ പ്രധാന കണക്ടിവിറ്റി സവിശേഷതകളെല്ലാം ഫോണിലുണ്ട്. 3100 ാഅവല്‍ കരുത്തുറ്റ ബാറ്ററിയാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്.


