ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചെന്നൈയ്ക്ക് വിജയം

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ചെന്നൈയിന്‍ എഫ് സിക്ക് വിജയ തുടക്കം. എഫ് സി ഗോവയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്. 32 ാം മിനിറ്റില്‍ ഇന്ത്യക്കാരനായ ബല്‍വന്ദ് സിംഗാണ് ചെന്നൈയിനു വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഇതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോള്‍ നേടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതി ബല്‍വന്ദ് സിംഗിന്റെ പേരിലായി. 43 ാം മിനിറ്റില്‍ എലാനോ ബ്ലൂമറാണ് ചെന്നൈയ്ക്ക് വേണ്ടി മറ്റൊരു ഗോള്‍ നേടിയത്. ഗ്രിഗറി അര്‍നോലിനാണ് ഗോവയുടെ ആശ്വാസ ഗോള്‍ നേടിയത്.

Top