ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഡല്‍ഹിക്കു സമനില

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഡല്‍ഹി ഡൈനാമോസ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമുകള്‍ക്കും മത്സരത്തില്‍ ഗോള്‍ നേടാനായില്ല. ഐഎസ്എല്ലില്‍ ഡല്‍ഹിയുടെ മൂന്നാം സമനിലയാണിത്.

നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി.പി. രഹനേഷ് മികച്ച പ്രകടനം കാഴ്ചവെച്ചു. ഡല്‍ഹിയുടെ നിരവധി ഗോള്‍ അവസരങ്ങളാണ് രഹനേഷില്‍ തട്ടി തകര്‍ന്നത്. മത്സരത്തിലെ എമര്‍ജിംഗ് പ്ലെയര്‍ പുരസ്‌ക്കാരവും രഹനേഷിനാണ്.

Top