ഇന്ത്യന്‍ ഷൂട്ടിംഗ് താരം അഭിനവ് ബിന്ദ്ര വിരമിക്കുന്നു

ഇഞ്ചിയോണ്‍: ഒളിംപിക് ഷൂട്ടിംഗ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഒളിംപിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ താരമാണ് അഭിനവ് ബിന്ദ്ര. ഏഷ്യാഡില്‍ ചൊവ്വാഴ്ച നടക്കുന്ന 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരത്തോടെ വിരമിക്കുമെന്നാണ് ബിന്ദ്ര അറിയിച്ചത്.

2008 ബെയ്ജിംഗ് ഒളിംപിക്‌സില്‍ പത്തു മീറ്റര്‍ എയര്‍റൈഫിളിലാണ് ബിന്ദ്ര സ്വര്‍ണം നേടിയത്. ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും താരം സ്വര്‍ണം നേടി. ഖേല്‍രത്‌ന, അര്‍ജുന, പത്മഭൂഷണ്‍ തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

Top