ഇന്ത്യന്‍ വിപണിയില്‍ മാഗി ന്യൂഡില്‍സ് വില്‍പന നിര്‍ത്തി വച്ചതായി നെസ്ലെ

ന്യൂഡല്‍ഹി: മാഗി നൂഡില്‍സിന്റെ ഇന്ത്യന്‍ വിപണിയിലെ വില്‍പന നിര്‍ത്തിയെന്ന് ഉല്‍പാദകരായ നെസ്ലെ അറിയിച്ചു. മാഗി 2 മിനിറ്റ്‌സ് നൂഡില്‍സ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതല്ല. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ തല്‍ക്കാലം ഇന്ത്യന്‍ വിപണിയില്‍നിന്നു മാഗി നൂഡില്‍സ് പിന്‍വലിക്കുകയാണെന്നും നെസ്ലെ അറിയിച്ചു.

അമിത തോതില്‍ രാസസാന്നിധ്യം കണ്ടെത്തിയെന്ന കാരണത്താല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് മാഗി നൂഡില്‍സിന്റെ വില്‍പ്പന നെസ്ലെ നിര്‍ത്തിയത്.

Top