ഇന്ത്യന്‍ മുസ്‌ലിംകള്‍ രാജ്യസ്‌നേഹികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്‌ലിംകള്‍ രാജ്യസ്‌നേഹികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യന്‍ മുസ്ലിംകള്‍ രാജ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണെന്നും അല്‍ഖ്വയ്ദയുടെ താളത്തിന് തുള്ളുന്നവരല്ല ഇന്ത്യന്‍ മുസ്ലീങ്ങളെന്നും മോദി പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നരേന്ദ്ര മോഡി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.

ഇന്തോ അമേരിക്കന്‍ നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉയര്‍ച്ച താഴ്ചകളുണ്ടായിട്ടുണ്ട്. നിരവധി തലങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ സാമ്യമുണ്ട്. ചരിത്രപരമായും സാംസ്‌കാരികപരമായും ഇന്ത്യയും അമേരിക്കയും തമ്മില്‍ ബന്ധിതമാണെന്നും മോഡി അഭിപ്രായപ്പെട്ടു. സെപ്തംബര്‍ അവസാനത്തോടെ അമേരിക്കന്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് മോഡിയുടെ അഭിപ്രായ പ്രകടനം.

ഇന്ത്യയിലെ മുസ്ലിംകള്‍ രാജ്യത്തിനായി ജീവിക്കുകയും മരിക്കുകയും ചെയ്യും. സി.എന്‍.എന്‍  ചാനലിന് നല്‍കിയ അഭിമുഖത്തിലാണ്  മോദിയുടെ പരാമര്‍ശം. മോദിയുടെ മുസ്ലിം അനുകൂല പരാമര്‍ശം ദേശീയതലത്തില്‍ ഏറെ ചര്‍ച്ചാവിഷയമായേക്കും. മോദിയുടെ പ്രസ്താവനയെ ബിജെപിയും മുസ്ലിം സംഘടനകളും ഏതുവിധത്തിലായിരിക്കും സ്വീകരിക്കുകയെന്നതു രാഷട്രീയനിരീക്ഷകര്‍ കാത്തിരിക്കുകയാണ്.

Top