ഇന്ത്യന്‍ പേസ് നിരക്ക് ലീയുടെ പ്രശംസ

സിഡ്‌നി: എക്കാലത്തെയും വേഗമേറിയ പേസ് ബൗളിങ് നിരയാണ് ഇന്ത്യയ്ക്ക് ഇന്നുള്ളതെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ് ലീ. എല്ലാവരും നല്ല വേഗത്തിലും നല്ല താളത്തിലും പന്തെറിയുന്നു. 145 കിലോമീറ്റര്‍ മറികടക്കാന്‍ മൂവര്‍ക്കും സാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശരിയായ സ്ഥലങ്ങളില്‍ പന്ത് ലാന്‍ഡ് ചെയ്യിക്കാന്‍ സാധിച്ഛാല്‍ അവര്‍ക്ക് വിക്കറ്റ് കിട്ടാന്‍ സാധ്യത ഏറെയാണ്, ജയിക്കാനും ലീ പറഞ്ഞു.
മുഹമ്മദ് ഷാമിയും ഉമേഷ് യാദവും മോഹിത് ശര്‍മയും ഉള്‍പ്പെട്ട ഇന്ത്യന്‍ പേസ് ബാറ്ററി ഇതിനകം ടൂര്‍ണമെന്റില്‍ 42 വിക്കറ്റ് വീഴ്ത്തിക്കഴിഞ്ഞു. ഇതുവരെ കളിച്ച ഏഴു കളിയിലും എതിരാളികളെ ഇന്ത്യ ഓള്‍ഔട്ടാക്കിയിരുന്നു.
സെമി ഫൈനലില്‍ തന്റെ പിന്തുണ ഓസ്‌ട്രേലിയയ്ക്കാണെങ്കിലും ഇന്ത്യ ജയിക്കാന്‍ വലിയ സാധ്യതയാണുള്ളതെന്നും ലീ പറഞ്ഞു.

Top