അമേരിക്കന്‍ ആഡംബര മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണ കമ്പനിയായ ഇന്ത്യന്‍ അവതരിപ്പിച്ച ക്രൂസര്‍ ബൈക്കാണ് സ്കൗട്ട്. ഒരാള്‍ക്ക് യാത്ര ചെയ്യാവുന്ന ഈ ബൈക്കിന്റെ രൂപകല്പന തന്നെയാണ് പ്രധാന ആകര്‍ഷണം.
100 ബി.എച്ച്.പി കരുത്തുള്ള, 1133 സി.സി എന്‍ജിനാണുള്ളത്. ആറ് ഗിയറുകള്‍ നല്കിയിരിക്കുന്നു. ബൈക്കിന്റെ മൊത്തം ഭാരം 450 കിലോഗ്രാമാണ്. വീല്‍ബെയ്സ് 1562 എം.എം.
ഹാര്‍ലി ഡേവിഡ്സണ് ഫാറ്റ്ബോയ്, അയണ്‍ 883 എന്നിവയാണ് വിപണിയിലെ ശ്രദ്ധേയ എതിരാളികള്‍. സ്കൗട്ടിന് വില 12 ലക്ഷം രൂപ.


