വഡോദര: 10,000 കിലോമീറ്ററിലേറെ പരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യക്ക് ശേഷിയുണെ്ടന്ന് ഡിഫനസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്(ഡിആര്‍ഡിഒ). ആമന്റ് റിസര്‍ച്ച് ബോര്‍ഡ് ചെയര്‍മാന്‍ ഡോക്ടര്‍ എസ്.കെ സല്‍വന്‍ ആണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യ അടുത്തിടെ വിജയകരമായി പരീക്ഷിച്ച ആണവവാഹകശേഷിയുള്ള അഗ്‌നി 5 മിസൈലിന് 5,000 കിലോമീറ്റര്‍ പരിധിയാണുള്ളത്. എന്നാല്‍ 10,000 കിലോമീറ്ററിലേറെ പരിധിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാനും രാജ്യത്തിന് ശേഷിയുണെ്ടന്നും സല്‍വന്‍ പറഞ്ഞു.
ഇന്ത്യക്ക് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിക്കാനാകുമെന്ന് ഡിആര്‍ഡിഒ


