ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍; ആവശ്യമെങ്കില്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ല

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ക്വാജ അസിഫ്. ആവശ്യമെങ്കില്‍ ഇന്ത്യക്കെതിരെ ആണവായുധം വരെ പ്രയോഗിക്കും.

ഇന്ത്യ പാകിസ്ഥാനില്‍ നിഴല്‍ യുദ്ധം നടത്തുവെന്ന ആരോപണത്തിന് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ ഭീഷണി. ഇന്ത്യ തെഹരിക് ഇ താലിബാനേയും വിഘടനാവാദികളേയും സഹായിക്കുന്നതിന്റെ തെളിവുകള്‍ തങ്ങളുടെ കൈയിലുണ്ടെന്നും ക്വാജ ആസിഫ് പറഞ്ഞു.

പാകിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങള്‍ കാഴ്ച്ചയ്ക്കുള്ളതല്ലെന്നും ഉപയോഗിക്കാനുള്ളതാണെന്നും ക്വാജ ഭീഷണിപ്പെടുത്തി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് പാകിസ്ഥാന്റെ പുതിയ പ്രകോപനം.

മോഡിയുടെ റഷ്യാ സന്ദര്‍ശനത്തിനിടെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പാക്കിസ്ഥാന്റെ പക്കലുള്ള ആണവായുധങ്ങള്‍ ഉപയോഗിക്കാനുള്ളതാണെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Top