ഇന്ത്യക്കാര്‍ യമനില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത തെറ്റെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: 20 ഇന്ത്യക്കാര്‍ യമനില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത തെറ്റെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം. മരിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 20 പേരില്‍ 13 പേര് ജീവിച്ചിരിപ്പുണ്ട്. 7 പേരെകാണാതായതായും വിദേശ കാര്യ വൃത്തങ്ങള്‍ അറിയിച്ചു

യമനില്‍ സൌദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 22 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യെമനിലെ ഹൊദയ്ദ തുറമുഖത്ത് അനധികൃത എണ്ണ കടത്തുകാരെ ലക്ഷമിട്ടാണ് സൌദി സൈന്യം വ്യോമാക്രമണം നടത്തിയതെന്നാണ് സൂചന. ഇന്നലെ രാത്രയായിരുന്നു സംഭവം. ആക്രമണത്തില്‍ രണ്ട് ബോട്ടുകള്‍ കത്തിനശിച്ചു.

ഇവര്‍ ഏതു സംസ്ഥാനത്തുനിന്നുള്ളവരാണെന്നു വ്യക്തമായിട്ടില്ല. അതേസമയം ഭക്ഷ്യവസ്തുക്കളുമായി സഞ്ചരിക്കുകയായിരുന്ന ബോട്ടിന് നേരെയാണ് ആക്രമണമുണ്ടായതെന്നും യമനിലെ ഇന്ത്യന്‍ തൊഴിലാളികളെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും ലഭ്യമായിട്ടില്ല. സമീപവാസികളെയും മത്സ്യത്തൊഴിലാളികളേയും ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്.

Top