ഇന്ത്യക്കാരെ അപമാനിച്ചതിന് പ്രധാനമന്ത്രി മാപ്പ് പറയണം: വി.എം സുധീരന്‍

തിരുവനന്തപുരം: ഇന്ത്യക്കാരെ അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളോട് മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍.

രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു വ്യക്തി പ്രധാനമന്ത്രിയായി ഇരിക്കുന്നത് നിര്‍ഭാഗ്യകരമാണ് സുധീരന്‍ പറഞ്ഞു.

ഇന്ത്യക്കാരാണെന്ന് പറയാന്‍ മുന്‍പ് നാണക്കേടായിരുന്നവര്‍ ഇപ്പോള്‍ ഇന്ത്യക്കാരാണെന്ന് പറയുന്നുണ്ടെന്ന മോഡിയുടെ പ്രസ്താവനയാണ് വിവാദമായത്.

Top