ഇനിയേസ്റ്റയ്ക്ക് പരിക്ക്; ഒരാഴ്ച സൈഡ്‌ബെഞ്ചില്‍

മാഡ്രിഡ്: എല്‍ക്ലാസിക്കോയില്‍ റയലിനോട് മൂന്നേ ഒന്നിന് നാണംകെട്ടതിനു പിന്നാലെ ബാഴ്‌സിലോണയ്ക്ക് മറ്റൊരാഘാതം കൂടി. മിഡ്ഫീല്‍ഡര്‍ ആന്ദ്രേ ഇനിയേസ്റ്റയ്ക്ക് പരിക്കേറ്റതാണ് ബാഴ്‌സയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.

ഇതോടെ ഇനിയേസ്റ്റയ്ക്ക് ലാലീഗയിലെ ഒരു മത്സരവും ചാമ്പ്യന്‍സ് ലീഗിലെ ഒരു മത്സരവും നഷ്ടമാകും. റയല്‍-ബാഴ്‌സ മത്സരത്തിനിടെയാണ് ഇനിയേസ്റ്റയ്ക്ക് പരിക്കേറ്റത്. കാല്‍ക്കുഴയ്ക്കാണ് പരിക്ക്.

Top