ഒരുകാലത്ത് മലയാളത്തില്‍ നായികമാരായി തിളങ്ങിയവരെല്ലാം ഇപ്പോള്‍ അമ്മ വേഷത്തിലൂടെ തിരിച്ചുവരികയാണ്. ആദ്യകാല നായികയായിരുന്ന സിതാരയും അമ്മവേഷത്തിലൂടെ വീണ്ടുമെത്തുകയാണ്. സിബിമലയില്‍ സംവിധാനം ചെയ്യുന്ന സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിലൂടെയാണു തിരിച്ചുവരവ്. പേരുപോലെ തന്നെ സംഗീതപ്രാധാന്യമുള്ള ചിത്രമാണ്.
ഷൈന്‍ ടോം ചാക്കോയും രമ്യ നമ്പീശനും നായക നായികന്മാരാകുന്ന ചിത്രത്തില്‍ ഷൈന്റെ അമ്മ വേഷത്തിലാണ് സിതാര അഭിനയിക്കുന്നത്. ഒരുകാലത്ത് ജയറാം, സുരേഷ്‌ഗോപി എന്നിവരുടെയൊക്കെ നായികയായി തിളങ്ങിയ നടിയായിരുന്നു സിതാര. അമ്മ വേഷത്തിലൂടെ രണ്ടാം വരവില്‍ തിരക്കുള്ള നടിയാകാന്‍ തന്നെയാണു സിതാരയുടെ തീരുമാനം. സിബിമലയിലിന്റെ കുടുംബചിത്രത്തിലൂടെയാകുമ്പോള്‍ വീണ്ടും മലയാളികളുടെ ഇഷ്ട താരമാകാമെന്നാണു സിതാരയുടെ കണക്കുകൂട്ടല്‍.
കോഴിക്കോടിന്റെ നന്മയും സംഗീതവുമെല്ലാം ചേരുന്നൊരു ചിത്രമാണിത്. സിബി മലയിലും ടി.എ. റസാഖും വീണ്ടും ഒന്നിക്കുന്ന സൈഗാള്‍ പാടുകയാണ്. സിബിയും ടി.എ. റസാഖും ചേര്‍ന്നപ്പോഴെല്ലാം മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ ധാരാളുണ്ടായിട്ടുണ്. അക്കൂട്ടത്തിലൊന്നാകും സൈഗാള്‍പാടുകയാണ് എന്നതും.


