കൊച്ചി: ഇടമലയാര്‍ ആനവേട്ട കേസിലെ രണ്ടാം പ്രതി പുത്തന്‍പുരയ്ക്കല്‍ എല്‍ദോസ് കോടതിയില്‍ കീഴടങ്ങി. കോതമംഗലം ജൂഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എല്‍ദോസ് അഭിഭാഷകനൊപ്പമെത്തി കീഴടങ്ങിയത്. കോടതി നടപടികള്‍ ആരംഭിക്കുമ്പോള്‍ ജാമ്യത്തിനുള്ള അപേക്ഷ ഇയാള്‍ നല്‍കും.
ആനവേട്ട കേസില്‍ കൊമ്പുകള്‍ തിരുവനന്തപുരത്ത് എത്തിച്ചു നല്‍കിയത് എല്‍ദോസിന്റെ കാറിലാണ്. ആനവേട്ട കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിന്റെ മരണത്തിനു ശേഷം പോലീസ് ഇയാള്‍ക്കെതിരായ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
എന്നാല്‍ കീഴടങ്ങുവാന്‍ അനുവദിക്കണമെന്നു കാട്ടി പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു നല്‍കുകയുമായിരുന്നു.


