ഇടത് മുന്നണിയെ തകര്‍ത്തത്‌ പിണറായി വിജയന്റെ നിലപാടുകളെന്ന് ആര്‍.എസ്.പി

കൊല്ലം: ആര്‍.എസ്.പിയുടെ സംഘടനാ റിപ്പോര്‍ട്ടില്‍ പിണറായി വിജയന് രൂക്ഷ വിമര്‍ശനം. ഇടത് മുന്നണിയെ തകര്‍ത്തത് പിണറായി വിജയന്റെ നിലപാടുകളാണെന്നും മറ്റ് വഴികളില്ലാതെയാണ് ആര്‍.എസ്.പി മുന്നണി വിട്ടതെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

പിണറായിക്ക് പുറമെ എസ്.എ ഡാങ്കെയ്‌ക്കെതിരെും ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. സി.പി.എം, സി.പി.ഐ നേതാക്കള്‍ക്ക് കോണ്‍ഗ്രസുമായി അവിശുദ്ധ ബന്ധമുണ്ടായിരുന്നു. 35 വര്‍ഷം സി.പി.എം സംരക്ഷിച്ചത് കോണ്‍ഗ്രസിന്റെ താല്‍പര്യങ്ങളാണ്.

ഒന്നാം യു.പി.എ സര്‍ക്കാരിന് സുര്‍ജിത് പിന്തുണ നല്‍കിയത് ഏകപക്ഷീയമായാണ്. സി.പി.ഐ ഇത് അറിഞ്ഞിരിക്കാം. എന്നാല്‍ ആര്‍.എസ്.പിയും ഫോര്‍വേര്‍ഡ് ബ്ലോക്കും അറിഞ്ഞിരുന്നില്ലെന്നും പ്രമേയത്തില്‍ പറയുന്നു.

സി.പി.എം കേരള ഘടകത്തിനെതിരായ പരാമര്‍ശത്തില്‍ വോട്ടുബാങ്ക് ലക്ഷ്യമിട്ട് സി.പി.എം ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നുവെന്നും പി.ഡി.പി, ഡി.സി.ഐ, ലീഗ് എന്നിവരോടുള്ള സി.പി.എം അടവ് നയം ഇടത് നിലപാടിന് വിരുദ്ധമാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

Top