ഇടതുമുന്നണി തകരാന്‍ കാരണം ആര്‍എസ്പിയെന്ന്‌ കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ഇടതുമുന്നണി തകരാന്‍ കാരണം ആര്‍.എസ്.പിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.പി സ്വയം ഇല്ലാതായതിന് സി.പി.ഐ.എമ്മിനെ പഴിച്ചിട്ട് കാര്യമില്ല. ആര്‍.എസ്.പി ചെയ്ത തെറ്റ് അണികള്‍ തിരുത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍.എസ്.പി യു.ഡി.എഫിലേക്ക് പോയതിനോട് അണികള്‍ക്ക് പോലും യോജിപ്പുണ്ടായിരുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top