ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- സിറ്റി മത്സരത്തില്‍ ജയം സിറ്റിക്ക്. അര്‍ജന്റീന്‍ സ്‌ട്രൈക്കര്‍ സെര്‍ജി അഗ്യൂറോയുടെ ഗോളുകള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ അടിയറവ് പറയിച്ചു.

മല്‍സരത്തില്‍ ക്രിസ് സ്മാളിംഗ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചെറുത്തുനില്‍പ്പ് ആദ്യപകുതിയില്‍ത്തന്നെ പത്തുപേരിലേക്ക് ചുരുങ്ങി. ഇടവേളയ്ക്ക് ശേഷം അറുപത്തിമൂന്നാം മിനിട്ടിലായിരുന്നു അഗ്യൂറോയുടെ ഗോള്‍. ലീഗില്‍ അഗ്യൂറോയുടെ പത്താം ഗോളായിരുന്നു ഇത്.

ലിവര്‍പൂളിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തുടര്‍ച്ചയായ നാലു കളികളില്‍ തോല്‍പ്പിക്കുന്ന ടീം എന്ന നേട്ടം കൈവരിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് സാധിച്ചു. 1970ലാണ് ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തുടര്‍ച്ചയായ നാലു കളികളില്‍ തോല്‍പ്പിച്ചത്.

വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി പത്തു മല്‍സരങ്ങളില്‍നിന്ന് 20 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 26 പോയിന്റുള്ള ചെല്‍സി ഒന്നാമതും 22 പോയിന്റുള്ള സതാംപ്ടണ്‍ രണ്ടാം സ്ഥാനത്തുമാണ്.

Top