ആസ്റ്റണ്‍ വില്ലയ്‌ക്കെതിരെ ആഴ്‌സണലിന് വിജയം

ലണ്ടന്‍: ആസ്റ്റണ്‍ വില്ലയുടെ പോസ്റ്റില്‍ നാലു മിനിറ്റുകള്‍ക്കിടെ മൂന്നു ഗോളുകള്‍ നിക്ഷേപിച്ച് ആഴ്‌സണല്‍ പ്രീമിയര്‍ ലീഗിലെ ജൈത്രയാത്രക്ക് തുടക്കം കുറിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ആഴ്‌സണലിന്റെ വിജയം.

32 -ാം മിനിറ്റില്‍ മൊസൂട്ട് ഓസിലാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ടു മിനിറ്റുകള്‍ക്കുശേഷം ഡാനി വെല്‍ബാക്ക് രണ്ടാം ഗോള്‍ നേടി. മിനിറ്റുകള്‍ക്കുള്ളില്‍ കീറന്‍ ഗിബ്‌സ് ആഴ്‌സണലിന്റെ അക്കൗണ്ട് പൂര്‍ത്തിയാക്കി.

Top