ന്യൂഡല്‍ഹി: ആസിഡ് ആക്രമണങ്ങളില്‍ ഇരയാകുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സയ്ക്ക് സൗകര്യമൊരുക്കി ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍.
ആസിഡ് ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്നവരുടെ പൂര്‍ണമായ ചികിത്സ സര്‍ക്കാര്‍ വഹിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ വെളിച്ചത്തിലാണ് പുതിയ തീരുമാനം. ചികിത്സാ പുരോഗതി നിരീക്ഷിക്കുന്നതിനായി പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയോഗിക്കും.
പദ്ധതിയുടെ ഭാഗമായി പ്രത്യേക സര്‍ക്കാര്‍ ഏജന്‍സിയെ തെരഞ്ഞെടുത്തതായി ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനും ആസിഡ് ആക്രമണത്തിനിരയായവരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരേ ഏറ്റവുമധികം ആസിഡ് ആക്രമണങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഡല്‍ഹി.


