ആസാം ;ആസാമിലെ ബാര്‍പെട്ട ജില്ലയില്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള പൂജയ്ക്കുശേഷം പ്രസാദം കഴിച്ച മൂന്നുപേര്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് മരിച്ചു. 530പേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. പയറുകൊണ്ടുള്ള പ്രസാദമാണ് ഇവര്‍ കഴിച്ചത്. സംഭവത്തെത്തുടര്‍ന്ന് ജില്ലയില്‍ പയറിന്റെ വ്യാപാരം താത്കാലികമായി നിരോധിച്ചതായി പോലീസ് അറിയിച്ചു. പ്രസാദം വിശദപരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ആസാമില്‍ ഭക്ഷ്യവിഷബാധയില്‍ മൂന്നുപേര്‍മരിച്ചു, 530പേര് ആശുപത്രിയില്‍


