ആസാമില്‍ അഞ്ച് തീവ്രവാദികള്‍ അറസ്റ്റില്‍

ഗോഹട്ടി: അചിക് നാഷണല്‍ ലിബറേഷന്‍ ആര്‍മി(എഎന്‍എല്‍എ) എന്ന വിഘടന സംഘടനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് സുബേര്‍ സംഗ്മ ഉള്‍പ്പെടെ അഞ്ചു തീവ്രവാദികള്‍ അറസ്റ്റില്‍. പല്‍റ്റന്‍ ബസാറില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ആക്രമണ പദ്ധതികളെക്കുറിച്ച് ചര്‍ച്ചനടത്താന്‍ എത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. മറ്റുള്ളവര്‍ പിടികൊടുക്കാതെ മുങ്ങി. ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശത്തും ആസാമിന്റെ താഴ്‌വരയിലുമാണ് ഈ സംഘടനയുടെ പ്രവര്‍ത്തനം.

Top