ആഷ്‌ലി മാഡിസണില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നു: രണ്ട് പേര്‍ ആത്മഹത്യ ചെയ്തു

ടൊറാന്റോ: വിവാഹിതരായവര്‍ക്കുള്ള ഡേറ്റിങ് സൈറ്റായ ആഷ്‌ലി മാഡിസനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ പുറത്തായതിനെത്തുടര്‍ന്ന് കാനഡയില്‍ രണ്ടു പേര്‍ ജീവനൊടുക്കി. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുടെ മരണത്തിന് ആഷ്‌ലി മാഡിസന്‍ ചോര്‍ച്ചയുമായി ബന്ധമുണ്ടെന്ന് പോലീസ് അറിയിച്ചു.
നിരവധിപേരുടെ കുടുംബബന്ധങ്ങള്‍ തകരാറായിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിവാഹേതരബന്ധങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരമൊരുക്കിക്കൊടുക്കുന്ന സൈറ്റാണ് ആഷ്‌ലി മാഡിസന്‍. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നരക്കോടിയോളം പേരുടെ വിവരങ്ങളാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്.

ഇവരുടെ രഹസ്യബന്ധങ്ങള്‍ക്ക് പുറമെ മറ്റ് വ്യക്തി വിവരങ്ങളും, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോര്‍ന്നിരുന്നു. ബ്രിട്ടണ്‍, അമേരിക്ക എന്നിവിടങ്ങളിലെ ആളുകളുടെ വിവരങ്ങളായിരുന്നു ചോര്‍ന്നവയില്‍ ഭൂരിഭാഗവും. ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ , വ്യവസായ പ്രമുഖര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ചോര്‍ന്നതിനാല്‍ അതീവ ഗൗരവത്തോടെയാണ് രാജ്യങ്ങള്‍ ഹാക്കിംഗിനെ കാണുന്നത്.

ഹാക്കര്‍മാരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ആഷ്‌ലി മാഡിസണ്‍ കമ്പനി 4 ലക്ഷം ഡോളര്‍ പാരിതോഷികം വാഗ്ദാനം ചെയ്തു.

Top