ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ പ്രധാന വേഷത്തില്‍ യുവനടന് ഷൈന്‍ ടോം ചാക്കോ എത്തുന്നു. റാണി പദ്മിനി എന്ന പേരിട്ടിരിക്കുന്ന സിനിമയില്‍ മഞ്ജു വാര്യരും റിമ കല്ലിങ്കലുമാണ് നായികമാര്‍. ആഷിഖും ഷൈനും നേരത്തെ സംവിധായകന് കമലിന്റെ അസിസ്റ്റന്റുമാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഷിഖിന്റെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലും ഷൈന്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്നു.
ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയാണിത്. റിമയും മഞ്ജുവും കണ്ടുമുട്ടുന്നതും തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ജമ്മുകാശ്മീരിലെ ലേയിലേക്ക് അവര്‍ ഒരു യാത്ര പോവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. യാത്രയ്ക്കിടെ അവര്‍ റാലി ഡ്രൈവര്‍മാരേയും ട്രക്ക് ഡ്രൈവര്‍മാരെയും കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയുടെ ശേഷം ഭാഗം. ശ്യാം പുഷ്കറാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.
സജിത മഠത്തില്‍, വിജയരാഘവന്, ജിനു ജോസഫ്, ദിലീഷ് പോത്തന്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. മധു നീലകണ്ഠനാണ് കാമറ കൈകാര്യം ചെയ്യുന്നത്. ബിജിബാലാണ് ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്. ഏപ്രില്‍ 20ന് ഷൂട്ടിംഗ് ആരംഭിക്കും.
വിശ്വാസം അതല്ലേ എല്ലാം എന്ന സിനിമയിലാണ് ഷൈന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.


