ആഷസ് പരമ്പര: ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

മെല്‍ബണ്‍: ലോകകപ്പ് വിജയത്തിനു പിന്നാലെ ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. മൈക്കിള്‍ ക്ലാര്‍ക്കിന്റെ നേതൃത്വത്തിലുള്ള 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടീമില്‍ ലെഗ് സ്പിന്നര്‍ ഫവാദ് അഹമ്മദ്, വെറ്ററന്‍ ബാറ്റ്‌സ്മാന്‍ ആദം വോക്‌സ് എന്നിവരെ ഉള്‍പ്പെടുത്തി.

ലോകകപ്പ് ടീമില്‍ അംഗമായിരുന്ന ഗ്ലെന്‍ മാക്‌സ്‌വെല്‍, ജയിംസ് ഫോക്‌നര്‍ എന്നിവര്‍ക്ക് ടീമില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല. ടീമില്‍ ഹാഡിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി പീറ്റര്‍ നെവില്‍ സ്ഥാനം നേടി. ജൂലൈ 8 ന് കാര്‍ഡിഫിലാണ് അഞ്ചു മത്സരങ്ങളുടെ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.

ടീം: മൈക്കിള്‍ ക്ലാര്‍ക്ക്( ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്( വൈസ്- ക്യാപ്റ്റന്‍), ഫവാദ് അഹമ്മദ്, ബ്രാഡ് ഹാഡിന്‍, ജോഡ് ഹെയ്‌സല്‍വുഡ്, റയാന്‍ ഹാരിസ്, മിച്ചല്‍ ജോണ്‍സണ്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ നെവില്‍, ക്രിസ് റോജേഴ്‌സ്, പീറ്റര്‍ സിഡില്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം വോക്‌സ്, ഡേവിഡ് വാര്‍ണര്‍, ഷെയ്ന്‍ വാട്‌സണ്‍.

Top