ആശാറാം ബാപ്പുവിനെതിരായ പീഡനക്കേസിലെ പ്രധാന സാക്ഷിയെ വധിക്കാന്‍ ശ്രമം

ലക്‌നൗ: ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരായ ലൈംഗീക പീഡനക്കേസിലെ പ്രധാന സാക്ഷിയെ വധിക്കാന്‍ ശ്രമം. അക്രമികളുടെ വെടിയേറ്റ സാക്ഷി കൃപാല്‍ സിംഗ് ഗുരുതരാവസ്ഥയില്‍.

വീട്ടിലേക്ക് ബൈക്കില്‍ വരികയായിരുന്ന കൃപാല്‍ സിംഗിനെ പിന്നാലെ ബൈക്കിലെത്തിയ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ് വീണ കൃപാല്‍ സിംഗിനോട് അക്രമികള്‍ ആശാറാമിനെതിരെ സാക്ഷിപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പതിനാറുവയസുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തിലാണ് 74 കാരനായ ആള്‍ദൈവത്തിനെതിരെ പോലീസ് കേസെടുത്തത്.

Top