ആവേശത്തോടെ കത്തി എത്തി

റിലീസ് സംബന്ധമായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ തിയേറ്ററിലെത്തിയ കത്തി ആവേശത്തോടെയാണ് വിജയ് ആരാധകര്‍ സ്വീകരിച്ചത്. രാവിലെ ആറ് മണിക്കാരംഭിച്ച പ്രദര്‍ശനം കാണുന്നതിനായി അഞ്ച് മണിക്ക് മുമ്പ് തന്നെ തിയേറ്ററുകളിലേക്ക് ആരാധകരുടെ ഒഴുക്ക് തുടങ്ങി. നാല് തിയേറ്ററുകളിലായിട്ടായിരുന്നു ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കത്തിയുടെ പ്രദര്‍ശനം.

ലൈക്ക എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ പേര് ചിത്രത്തില്‍ നിന്നും ഒഴിവാക്കുമെന്ന പ്രഖ്യാപനം പക്ഷേ പാലക്കാട് നടപ്പിലായില്ല. ചിത്ര പ്രദര്‍ശിപ്പിച്ച തിയേറ്ററുകളിലെല്ലാം ലൈക്ക പ്രൊഡക്ഷന്‍സ് എന്ന പേരും എഴുതി കാണിച്ചു.

ചിത്രം കണ്ടിറങ്ങിയ ആരാധകര്‍ ആവശേത്തിലായിരുന്നു.
കൊട്ടും ബഹളവും പടക്കം പൊട്ടക്കലുമൊക്കെയായിട്ടായിരുന്നു ആരാധകര്‍ കത്തിയെ എതിരേറ്റത്. തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി തുടങ്ങിയ നഗരങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Top