ആലപ്പുഴയില്‍ പാര്‍ട്ടിയുടെ പരാജയത്തിന് കാരണം സംഘടനാ സംവിധാനത്തിലെ പാളിച്ചകള്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ പാര്‍ട്ടി പരാജയം നേരിട്ടതിനുപിന്നില്‍ സംഘടനാസംവിധാനത്തിലെ പാളിച്ചയാണെന്ന് സിപിഎം അന്വേഷണ റിപ്പോര്‍ട്ട്. ചേര്‍ത്തല ഉള്‍പ്പടെ പാര്‍ട്ടിക്ക് സ്വാധീനമുള്ള മേഖലകളില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്നും കമ്മിഷന്‍ വിലയിരുത്തി. പരാജയത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും അച്ചടക്കനടപടി വേണ്ടെന്നും ജി.സുധാകരനും തോമസ് ഐസക്കും അടങ്ങുന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കി. അമൃതാനന്ദമയി മഠത്തിനെതിരെ പാര്‍ട്ടിചാനലില്‍ വന്ന അഭിമുഖവും തിരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണങ്ങളിലൊന്നായി സിപിഎം വിലയിരുത്തി.

Top