ആറ് മാസത്തേക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കില്ല: മനോഹര്‍ പരീക്കര്‍

ന്യൂഡല്‍ഹി: ആറ് മാസത്തേക്ക് ഇനി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കാനില്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. തന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ച് അനാവശ്യ വിവാദങ്ങളുണ്ടാക്കുകാണ്.

സോപൂര്‍ വെടിവയ്പും റാഫേല്‍ കരാറുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മന്ത്രിയുടെ പ്രതികരണം മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ് പരീക്കര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ഗോവയിലെ മണ്ടൂര്‍ ഗ്രാമത്തില്‍ ഒരു സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി.

തീവ്രവാദികളെ ഇല്ലാതാക്കാന്‍ തീവ്രവാദികളിലൂടെ മാത്രമേ കഴിയൂവെന്ന് പരീക്കര്‍ അടുത്തിടെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും പരീക്കറിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ 40-50 വര്‍ഷങ്ങളായി യുദ്ധമില്ലാതായതോടെ ഇന്ത്യന്‍ സൈന്യത്തോട് ജനങ്ങള്‍ക്കുള്ള ബഹുമാനം കുറഞ്ഞിട്ടുണ്ടെന്ന പരീക്കറിന്റെ പരാമര്‍ശവും വിവാദമുയര്‍ത്തിയിരുന്നു.

Top