തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. ബുധനാഴ്ച രാവിലെ തോറ്റുംപാട്ടു പാടി ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ക്ഷേത്രം തന്ത്രി ചോന്നാസ് ദിനേശന്‍ തമ്പൂതിരിപ്പാട് കാര്‍മികത്വത്തിലാണ് കാപ്പുകെട്ട് നടന്നത്. തോറ്റം പാട്ടിലൂടെ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥപറയുന്നതനുസരിച്ചാണ് ഓരോ ദിവസത്തെയും ചടങ്ങുകള്‍ നടക്കുക. മഹോത്സവത്തിന്റെ ഒന്‍പതാം ദിവസമായ മാര്‍ച്ച് അഞ്ചിനാണ് പൊങ്കാല.
ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം 6.30 ന് നടി മഞ്ജു വാര്യര്‍ നിര്‍വഹിക്കും. ചടങ്ങില്‍വച്ച് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന് ആറ്റുകാല്‍ അംബാ പുരസ്‌ക്കാരം സമര്‍പ്പിക്കും.


