ആറു വയസ്സുകാരിക്ക് പീഡനം: സ്‌കൂള്‍ ഡയറക്ടറും പ്രിന്‍സിപ്പലും അറസ്റ്റില്‍

ബംഗളൂരു : ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ബംഗളൂരു കേംബ്രിഡ്ജ് സ്‌കൂളിന്റെ ഡയറക്ടറെയും പ്രിന്‍സിപ്പലിനെയും പോലീസ് അറസ്റ്റ് ചെയ്തു. മതിയായ സുരക്ഷാ സംവിധാനം ഒരുക്കാതെ സ്‌കൂള്‍ നടത്തിയതിന്റെ പേരിലാണ് അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

കഴിഞ്ഞ മാസം അവസാനം സ്‌കൂളില്‍ ആറു വയസുകാരിയെ രണ്ടു തവണ പീഡനത്തിനിരയാക്കിയതിനു അധ്യാപകന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സ്‌കൂളില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ സാഹചര്യത്തില്‍ ബംഗളൂരുവിലെ എല്ലാ സ്‌കൂളുകളിലും പോലീസ് സന്ദര്‍ശനം നടത്തി സുരക്ഷാ സംവിധാനം വിലയിരുത്തുന്നുണ്ട്.

Top