ആറു ലങ്കന്‍ മത്സ്യബന്ധന തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തു

ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ആറു ലങ്കന്‍ മത്സ്യതൊഴിലാളികളെ തീരസംരക്ഷണ സേന അറസ്റ്റ് ചെയ്തു. ചെന്നൈ തീരത്തു നിന്നു 158 നോട്ടിക്കല്‍ മൈല്‍ അകലെനിന്നുമാണ് കോസ്റ്റ് ഗാര്‍ഡ് ഇവരെ പിടികൂടിയത്. കപിലപുത്രാ എന്ന ബോട്ടിലാണ് ഇവര്‍ മത്സ്യബന്ധനത്തിനായി എത്തിയത്. ഇവരെ ചെന്നൈയില്‍ എത്തിച്ച ശേഷം പോലീസിനു കൈമാറും.

നേരത്തെ ഇന്ത്യക്കാരായ 33 മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കന്‍ സേന സമാന സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരെ തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ കയറി മീന്‍പിടിക്കുവാന്‍ അനുവദിക്കില്ലെന്ന് ലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രസ്താവിക്കുകയും ചെയ്തിരുന്നു.

Top