ആറാഴ്ച്ചക്കകം ആനകളുടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: ആറാഴ്ച്ചക്കകം ആനകളുടെ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി . ആനകളെ പീഡിപ്പിച്ചാല്‍ ക്രിമിനല്‍ നടപടികള്‍ക്കു പുറമേ കോടതി നടപടിയും നേരിടേണ്ടി വരും.

വന്യജീവി നിയമപ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലുള്ള ജില്ലാതല മേല്‍നോട്ട സമിതികളിലാണ് ആനകളെ രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു. ഉത്സവങ്ങള്‍ക്ക് ആനകളെ എഴുന്നെള്ളിക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ക്ഷേത്രാചാരങ്ങള്‍ക്ക് ആനകളെ നിയന്ത്രിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പ്രത്യാഘാതം ഉണ്ടാകുമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Top