തിരുനന്തപുരം: ആറന്‍മുള വിമാനത്താവളത്തിനായി കെജിഎസ് ഗ്രൂപ്പിന് പാരിസ്ഥിതികാഘാത പഠനത്തിനുള്ള അനുമതിയില്ല. പാരിസ്ഥിതിക സമിതിയുടെ മിനിറ്റ്‌സ് മാധ്യമങ്ങള്‍ പുറത്ത് വിട്ടു. കെജിഎസിന് പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് രേഖകളില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതോടെ പാരിസ്ഥിതിക പഠനത്തിന് അനുമതി ലഭിച്ചെന്ന കെജിഎസിന്റെ വാദം പൊളിയുകയാണ്.
ആറന്‍മുള വിമാനത്താവളം: കെജിഎസിന് പാരിസ്ഥിതികാഘാത പഠനത്തിന് അനുമതിയില്ല


