ആറന്മുള: സംസ്ഥാനസര്‍ക്കാര്‍ പുനര്‍ വിജ്ഞാപനമിറക്കിയേക്കും

തിരുവനന്തപുരം: ആറന്മുള വിമാനത്താവള വിഷയത്തില്‍ കജിഎസ് ഗ്രൂപ്പിന്റെ കൈവശമുള്ള ഭൂമി വ്യവസായ മേഖലയാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുനര്‍ വിജ്ഞാപനമിറക്കുമെന്ന് റിപ്പോര്‍ട്ട്. വ്യവസായ മേഖലയിലാണ് പുതിയ വിജ്ഞാപനം. ഇതുപ്രകാരം കെജിഎസ് ഗ്രൂപ്പിന്റെ കൈവശമുള്ള ഭൂമി മാത്രം വ്യവസായ മേഖലയാക്കും. 139 ഹെക്ടര്‍ മാത്രമായിരിക്കും വ്യവസായ മേഖല.

സ്വകാര്യഭൂമിയെ വ്യവസായ മേഖലയില്‍ നിന്നൊഴിവാക്കും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിജ്ഞാപനമാണ് പുതുക്കുന്നത്. പ്രദേശവാസികളുടെ പ്രതിഷേധം തണുപ്പിക്കാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി.

Top