തിരുവനനന്തപുരം: ആറന്മുള വിഷയത്തില്‍ സുപ്രീംകോടതിയുടേത് ജനഹിതം മാനിക്കുന്ന വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണല്‍ വിധി ശരിവെച്ച സുപ്രീം കോടതി നടപടിയേക്കുറിച്ച് വാര്‍ത്താ ലേഖകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രകോപനപരമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിച്ച നടപടി സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനങ്ങള്‍ക്ക് ഉദാഹരണമാണ്. വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കുന്ന നയമാണ് യുഡിഎഫ് സര്‍ക്കാരിന്റേത്. എത്ര അടികിട്ടിയാലും നാണമില്ലാത്ത മുഖ്യമന്ത്രിയാണ് ഉമ്മന്‍ ചാണ്ടിയെന്നും വി.എസ്. അച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടു.


