ആര്‍.എം.പിക്ക് സി.പി.ഐ.എമ്മിലേക്ക് സ്വാഗതം: എം.എ ബേബി

കൊച്ചി: ആര്‍.എം.പിയെ സി.പി.ഐ.എമ്മിലേക്ക് സ്വാഗതം ചെയ്ത് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ആര്‍.എം.പിയ്ക്ക് സി.പി.ഐ.എമ്മിലേക്ക് തിരിച്ചു വരാമെന്ന് അദ്ദേഹം പറഞ്ഞു. ആരുടെ മുന്നിലും പാര്‍ട്ടിയുടെ വാതില്‍ കൊട്ടിയടച്ചിട്ടില്ല. ബെര്‍ലിന്‍ പാര്‍ട്ടിക്ക് മികച്ച സംഭാവന നല്‍കിയ ആളാണെന്നും ടി.പി ചന്ദ്രശേഖരനും അനുയായികളും സി.പി.ഐ.എമ്മിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം ടി.വിന്യൂവിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം എം.എബേബിയുടെ സ്വാഗതത്തെ തള്ളി ആര്‍.എം.പി നേതാവും ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ രംഗത്തെത്തി. സി.പി.ഐ.എമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സി.പി.ഐ.എം മാഫിയാ പാര്‍ട്ടിയാണെന്നും രമ പറഞ്ഞു. നയം മാറ്റാതെ സി.പി.ഐ.എം രക്ഷപ്പെടില്ലെന്നും രമ കൂട്ടിച്ചേര്‍ത്തു.

Top