ആര്‍എസ്പി സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം

കൊല്ലം: ആര്‍എസ്പി-ആര്‍എസ്പിബി പുനര്‍ ഏകീകരണത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന സമ്മേളനം ഇന്ന് ആരംഭിക്കും. വൈകുന്നേരം കൊല്ലം ടൗണ്‍ഹാളില്‍ ആര്‍എസ്പി കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം വിപി രാമകൃഷ്ണ പിള്ള പതാക ഉയര്‍ത്തി തുടക്കം കുറിക്കും.

വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിക്കുന്ന ദീപശിഖ, കൊടിമര, പതാക, ജാഥകള്‍ കൊല്ലം ടൗണ്‍ഹാളിലെ കെ പങ്കാജാക്ഷന്‍ അവസാനിച്ച ശേഷമാണ് പതാക ഉയര്‍ത്തല്‍. 14 ജില്ലസമ്മേളനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപെട്ട 830 പ്രതിനിധികളും, സംസ്ഥാന കമ്മിറ്റി അംഗങ്ങളും, പോഷക സംഘടന നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. പ്രതിനിധി സമ്മേളനം നാളെ രാവിലെ ദേശീയ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്‍ ഉത്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറി എഎ അസീസ് തന്നെയാണ് റിപ്പോര്‍ട്ട് അവതരിപ്പിക്കുക. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് രാഷ്ട്രീയ സമ്മേളനം ഉത്ഘാനം ചെയ്യുന്നത്. റിപ്പോര്‍ട്ടുകളുടെ ചര്‍ച്ചയ്ക്ക് ശേഷം ശനിയാഴ്ച പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്ത് സമ്മേളനം അവസാനിക്കും. നവംബര്‍ 24 മുതല്‍ 29 വരെ ഡല്‍ഹിയിലാണ് ദേശീയ സമ്മേളനം നടക്കുന്നത്.

Top