ആരോഗ്യത്തിന് ഒരു ആപ്ലിക്കേഷനുമായി ദുബായിലെ ഡോക്ടര്‍മാര്‍

ദുബായ്: ആരോഗ്യത്തിനൊരു ആപ്ലിക്കേഷനുമായി ദുബായിലെ ഡോക്ടര്‍മാര്‍. ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ആപ്ലിക്കേഷനെന്നാണ് അധികൃതരുടെ വിശദീകരണം. ഐഒഎസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, ബ്ലാക്ക്‌ബെറി എന്നിവയില്‍ ഇത്തരം ഹെല്‍ത്ത് ആപ്ലിക്കേഷന്‍ ലഭിക്കും .

പബ്ലിക് ഹെല്‍ത്തിനെക്കുറിച്ചും ആശുപത്രികളെക്കുറിച്ചും ഫിറ്റ്‌നസ്സ് സെന്റര്‍, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ എന്നിവയുടെ വിവരങ്ങള്‍ എല്ലാം ഇത്തരം ആപ്ലിക്കേഷനില്‍ ഉണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ദുബായിലെ ഏതു തരത്തിലുള്ള ഡോകടര്‍മാരെ കുറിച്ചുള്ള വിവരങ്ങളും എളുപ്പത്തില്‍ ഈ ആപ്ലിക്കേഷന്‍ മൂലം അറിയുവാന്‍ സാധിക്കും. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇനി ആരോഗ്യം എളുപ്പത്തില്‍ കാത്തു സൂക്ഷിക്കുവാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം.

Top