ആയിരത്തോളം ഇറാക്കി സൈനീകരെ ഐഎസ് തടവിലാക്കിതായി റിപ്പോര്‍ട്ട്

ബാഗ്ദാദ്: ആയിരത്തോളം ഇറാക്കി സൈനീകരെ ഐഎസ് തടവിലാക്കിയതായി റിപ്പോര്‍ട്ട്. സൈനീകര്‍ കൂടിയിരുന്ന ടെന്റിന്റെ ചുറ്റും ബോംബ് എറിഞ്ഞ ശേഷം ഭീകരര്‍ ഇവരെ ബന്ധികളാക്കിയെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഐഎസ് ഭീകരര്‍ പിടികൂടിയ 1700 ഇറാക്കി സൈനീകരെ കൊലപ്പെടുത്തിയിരുന്നു. യുഎസ് നേതൃത്വത്തിലുള്ള സഖ്യ സൈന്യം ഐഎസിനെ ലക്ഷ്യമിട്ട് ആക്രമണം തുടരുകയാണ്.

പടിഞ്ഞാറന്‍ ഇറാക്കിലുള്ള സൈനീക താവളത്തിന് നേരെ അക്രമണം നടത്തിയ ശേഷമാണ് സൈനീകരെ ഐഎസ് തടവിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്. അന്‍ബാര്‍ പ്രവിശ്യയിലെ സക്വല്‍വിയാഹിലുള്ള സൈനീക താവളത്തിലെ സൈനീകരെയാണ് ഐഎസ് തടവിലാക്കിയത്. ഇറാക്കി സര്‍ക്കാറും വാര്‍ത്ത സ്ഥിരീകരിച്ചു.

ധീരന്‍മാരായ ഞങ്ങളുടെ സൈനീകരുമായി ഏറെ നേരമായി ഞങ്ങള്‍ക്ക് ബന്ധപെടാന്‍ കഴിയുന്നില്ലെന്ന് വാര്‍ത്തയുമായി ബന്ധപെട്ട് അവര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Top