ആഭ്യന്തര വിപണിയില്‍ മുന്നേറ്റം

മുംബൈ: ഓഹരി വിപണിയില്‍ മികച്ച നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് സൂചിക 351 പോയന്റ് ഉയര്‍ന്ന് 26459ലും നിഫ്റ്റി സൂചിക 106 പോയന്റ് ഉയര്‍ന്ന് 7885ലുമെത്തി. 532 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 74 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഒഎന്‍ജിസിയുടെ ഓഹരി വിലയില്‍ 7 ശതമാനത്തോളം നേട്ടമുണ്ടായി. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയാണ് മികച്ച നേട്ടത്തില്‍.

Top