തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്.
നടപടിക്രമങ്ങള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ വകുപ്പില്‍ കൈകടത്തുന്നു എന്നാരോപിച്ച് ചെന്നിത്തലയ്‌ക്കെതിരെ ഇബ്രാഹിം കുഞ്ഞും ജലവിഭവ വകുപ്പ് മന്ത്രിയുമായ പി.ജെ.ജോസഫും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞ് വിശദീകരണവുമായി രംഗത്തെത്തിയത്.
കടലുണ്ടിയിലെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട വിജലന്‍സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചീഫ് എഞ്ചിനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത ആഭ്യന്തര വകുപ്പിന്റെ നടപടിക്കെതിരെയായിരുന്നു പരാതി.


