ആഭ്യന്തര ഓഹരി വിപണിയില്‍ മുന്നേറ്റം

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച വിപണികള്‍ വ്യാഴാഴ്ച തുടക്ക വ്യാപാരത്തില്‍ തന്നെ മികച്ച മുന്നേറ്റം നടത്തി. മുംബൈ ഓഹരി സൂചിക സെന്‍സെക്‌സ് 214 പോയിന്റ് ഉയര്‍ന്ന് 26,461.28 എന്ന നിലയിലെത്തി. ആഗോള വിപണികളിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണികളിലും പ്രകടമായിരിക്കുന്നത്.

സെന്‍സെക്‌സിലെ മുന്നേറ്റത്തിന് സമാനമായ നേട്ടം ദേശീയ സൂചിക നിഫ്റ്റിയിലും പ്രകടമാണ്. നിഫ്റ്റി 62 പോയിന്റ് ഉയര്‍ന്ന് 7905 എന്ന നിലയിലെത്തി.

Top