വീഡിയോ കോളിംഗ് സര്‍വീസായ സ്‌കൈപ്പ് വെബിലൂടെ നേരിട്ട് ഉപയേഗിക്കാം. സാധാരണ ഉപയോഗിക്കണമെങ്കില്‍ അതിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. യുഎസിലും യുകെയിലും സ്‌കൈപ്പിന്റെ ബ്രൗസര്‍ പതിപ്പ് മൈക്രോസോഫ്റ്റ് പുറത്തിറക്കി. ഒരു പ്ലഗില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഏത് കംപ്യൂട്ടറില്‍ നിന്നും സ്‌കൈപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ബീറ്റാ പതിപ്പ് മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഗൂഗിള്‍ ക്രോം, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, മൊസില്ല ഫയര്‍ഫോക്‌സ് തുടങ്ങിയ വെബ് ബ്രൗസറുകളില്‍ പ്ലഗ് ഇന്‍ ഇസ്റ്റാള്‍ ചെയ്താല്‍ സ്‌കൈപ്പ് ഫോര്‍ വെബ് ഉപയോഗിക്കാം.
പരീക്ഷണാര്‍ത്ഥം പുറത്തിറക്കിയിരിക്കുന്ന സ്‌കൈപ്പിന്റെ ന്യൂനതകള്‍ പരിശോധിച്ച് പരിഹരിച്ച ശേഷം യഥാര്‍ത്ഥ പതിപ്പ് പുറത്തിറക്കും. ഇന്ത്യയില്‍ ഇത് എപ്പോള്‍ ലഭ്യമാക്കും എന്ന കാര്യം വ്യക്തമല്ല. ഇന്ത്യയില്‍ വെബ് ഡോട്ട് സ്‌കൈപ്പ് എന്ന യുആര്‍എല്ലില്‍ പ്രവേശിക്കുമ്പോള്‍ സ്‌കൈപ്പ് അക്കൗണ്ടിലേക്ക് സൈന്‍ ഇന്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും കോള്‍ ചെയ്യാനോ മെസേജ് അയക്കാനോ സാധ്യമല്ല.
നേരത്തെ വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എന്നീ ആപ്പുകള്‍ അവരുടെ വെബ് പതിപ്പ് പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സ്‌കൈപ്പും വെബ് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.


