ആപ്പിള്‍ ഐപാഡ് ഒക്ടോബര്‍ 16 ന്

ഐഫോണ്‍ സിക്‌സും, പ്ലസും വിപണിയിലെത്തിച്ചതിന് തൊട്ടുപിന്നാലെ പുത്തന്‍ ഐപാഡ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ആപ്പിളിന്റെ കാലിഫോര്‍ണിയിലെ ക്യൂപ്പിര്‍ട്ടിനോയിലുള്ള ആസ്ഥാനത്ത് വെച്ചാണ് ഒക്ടോബര്‍ 16 നാണ് പുതിയ ഐപാഡിന്റെ ഔദ്യോഗിക പുറത്തിറക്കല്‍.

പുത്തന്‍ ഐപാഡും മാക്കും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ചടങ്ങില്‍ ആപ്പിളിന്റെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമായ മാക് ഒഎസ് എക്‌സ് യോസ്‌മൈറ്റിനെക്കുറിച്ചും കമ്പനി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തും. സെപ്തംബറിലാണ് ആപ്പിള്‍ വാച്ചും ഐഫോണ്‍ സിക്‌സും ഐഫോണ്‍ സിക്‌സ് പ്ലസും പുറത്തിറക്കിയത്.

കൂടാതെ ഗോള്‍ഡ് ഐപാഡ് എയര്‍ ടുവും ഉടന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുതുതായി 9.7 ഇഞ്ച് ഐപാഡാണ് പുറത്തിറക്കുന്നത്. നിലവില്‍ വിപണിയിലുള്ള സില്‍വറിനും ഗ്രേ നിറത്തിനും പുറമേ പിറകില്‍ സ്വര്‍ണനിറമുള്ള മെറ്റല്‍ കവറോടു കൂടിയ ഐപാഡും ചടങ്ങില്‍ അവതരിപ്പിക്കും. എന്നാല്‍ വിപണിയില്‍ ഐപാഡിനുള്ള സ്വാധീനം കുറഞ്ഞതാണ് പുത്തന്‍ നിറത്തില്‍ ഇത് അവതരിപ്പിക്കാന്‍ കാരണമെന്നും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

Top