ആന്‍ഡി റൂബിന്‍ പിരിയുന്നു

ആന്‍ഡി റൂബിന്‍ ഗൂഗിളില്‍ നിന്നു പിരിയുന്നു. ആന്‍ഡ്രോയിഡ് സഹ സ്ഥാപകന്‍ ആയിരുന്ന റൂബിനുമായി വേര്‍പിരിയുന്ന കാര്യം ഗൂഗിള്‍ സ്ഥിരീകരിച്ചു. റൂബിന് പകരക്കാരനായി ഗൂഗിളിലെ ഗൂഗിളിന്റെ റോബോടിക്‌സ് ഗ്രൂപ്പ് അംഗവും ശാസ്ത്രജ്ഞനുമായ ജെയിംസ് കഫ്‌നര്‍ ചുമതലയേല്‍ക്കും.

ഗൂഗിളിന്റെ ബ്രൗസര്‍ ആന്റ് ആപ്ലിക്കേഷന്‍ മേധാവി സുന്ദര്‍ പിച്ചായ്ക്ക് പകരമായിരുന്നു റൂബിന്‍ ആന്‍ഡ്രോയിഡ് വിഭാഗം മേധാവിയായി ചുമതലയേറ്റത്. സ്വന്തമായി കമ്പനി രൂപീകരിക്കുന്നതിനായാണ് റൂബിന്‍ ജോലി ഉപേക്ഷിച്ചത് എന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ഡ്‌വെയര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് റൂബിന്‍ ആരംഭിക്കുന്നത്.

Top