കണ്ണൂര്‍: എ.കെ. ആന്റണിക്ക് മാര്‍ക്സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജന്. ഒരു ജില്ലയെ ഒട്ടാകെ ആന്റണി അപമാനിച്ചത് ശരിയായില്ല. തന്നെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നത് ആന്റണി മറക്കരുതായിരുന്നെന്നും അരുവിക്കരയിലെ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
ആന്റണിക്ക് മാര്‍ക്സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് ഇ.പി ജയരാജന്


