ആന്ധ്രയില്‍ അഞ്ച് സിമി പ്രവര്‍ത്തകരെ പൊലീസ് വെടിവച്ചു കൊന്നു

വാറങ്കല്‍: നിരോധിത ഭീകര സംഘടനയായ സിമിയുടെ പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന അഞ്ചു പേരെ ആന്ധ്രയിലെ വാറങ്കലില്‍ പൊലീസ് വെടിവച്ചു കൊന്നു. പൊലീസിനെ അക്രമിച്ച് കസ്റ്റഡിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. വാറങ്കലില്‍ നിന്ന് ഹൈദരാബാദിലെ കോടതിയിലേക്കു കൊണ്ടുപോകുന്നതിനിടെ പൊലീസുകാരില്‍നിന്നും തോക്ക് തട്ടിയെടുത്ത പ്രതികള്‍ അവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.

2013ല്‍ മധ്യപ്രദേശിലെ ഖാണ്‍ഡ്വ ജയിലില്‍ നിന്നു രക്ഷപെട്ട അഞ്ചു സിമി തീവ്രവാദികളില്‍പ്പെട്ടവരായിരുന്നു ഇവര്‍. നിരവധി സ്‌ഫോടനക്കേസുകളില്‍ പ്രതികളാണ് ഇവരെന്നും പൊലീസ് പരഞ്ഞു.

ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പിലാണ് അഞ്ചു പേരും കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസത്തിനുള്ളില്‍ സിമി പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. നളഗോണ്ട ജില്ലയില്‍ ഉണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ ഇന്നലെ രണ്ടു സിമി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.

Top